Trending

കക്കയം ഇക്കോ ടൂറിസം സെന്റർ തുറന്നു: സഞ്ചാരികൾ എത്തിത്തുടങ്ങി

 *കക്കയം ഇക്കോ ടൂറിസം സെന്റർ തുറന്നു: സഞ്ചാരികൾ എത്തിത്തുടങ്ങി*

കൂരാച്ചുണ്ട് : കക്കയം ഡാം സൈറ്റ് മേഖലയിലെ ഇക്കോടൂറിസംസെന്റർ വിനോദസഞ്ചാരികൾക്കായി തുറന്നു. കനത്തമഴയെതുടർന്ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ടൂറിസംകേന്ദ്രം അടച്ചിട്ടിരുന്നത്. കേന്ദ്രം ഇടയ്ക്കിടെ അടയ്ക്കുന്നതുകാരണം മേഖലയിലെ 19 ഗൈഡുകൾക്ക് ജോലി ഉണ്ടായിരുന്നില്ല.

ഇക്കോടൂറിസം സെന്റർ പ്രവർത്തനം ആരംഭിക്കാത്തതിനാൽ കക്കയം, കരിയാത്തുംപാറ, തോണിക്കടവ് എന്നിവിടങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് ഉരക്കുഴി വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. ടൂറിസ്റ്റ് കേന്ദ്രം തുറന്നതോടെ ഉരക്കുഴി വെള്ളച്ചാട്ടം കാണാൻ 116 ആളുകളാണ് വെള്ളിയാഴ്ച എത്തിയത്.

Post a Comment

Previous Post Next Post