കനത്ത മഴയില്‍ അടുത്തപറമ്പിലെ തെങ്ങ് വീണ് വീട് തകരുകയും ആറുവയസ്സുകാരന് പരിക്കേല്‍ക്കുകയും ചെയ്തു. കോട്ടൂര്‍ നരയംകുളം കുന്നത്ത് ജുബീഷിന്റെ വീടിനു മുകളിലാണ് ഇന്ന് വൈകിട്ടോടെ തെങ്ങ് വീണത്.
അപകടത്തില്‍ ജുബീഷിന്റെ മകന്‍ ധ്യാന്‍ യാദവിന് പരിക്കേറ്റു. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. വീട്ടില്‍ ജുബീഷിന്റെ ഭാര്യ ലിബിഷയും, ഭാര്യാമാതാവ് ലീല എന്നിവരുണ്ടയിരുന്നെങ്കിലും മറ്റാര്‍ക്കും പരിക്കില്ല.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന ധ്യാന്‍ ഹാളിലിരുന്നു ചിത്രം വരയ്ക്കുകയായിരുന്നു.കനത്തമഴപെയ്യുന്ന സമയത്തായിരുന്നു തെങ്ങ് വീടിനുമുകളില്‍ പതിച്ചത്. ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്നു.
................
Tags:
Latest