*ബാങ്കിൽ നിക്ഷേപിക്കാനെത്തിച്ച പണത്തിനൊപ്പം കള്ളനോട്ട്*
കോഴിക്കോട് : നഗരത്തിലെ ബാങ്കിൽ നിക്ഷേപിക്കാനെത്തിച്ച പണത്തിനൊപ്പം കള്ളനോട്ട് കണ്ടെത്തി. നഗരത്തിലെ സ്കൂളിൽനിന്നെത്തിച്ച നോട്ടുകളിലാണ് വ്യാജനുൾപ്പെട്ടത്. 500 രൂപയുടെ ആറ് നോട്ടാണ് ഉണ്ടായിരുന്നത്. ബാങ്ക് അധികൃതരുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. സ്കൂൾ അഡ്മിഷനുമായി ബന്ധപ്പെട്ട് ലഭിച്ച പണത്തിനൊപ്പമാണ് വ്യാജ നോട്ടുകൾ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.