നരിനട: നരിനട പുഷ്പ എൽ പി സ്കൂളിൽ അധ്യാപകരും കുട്ടികളും ലഹരി വിരുദ്ധ ദിനം ആചരിച്ചു. നരിനട അങ്ങാടിയിലേക്ക് കുട്ടികൾ റാലി നടത്തി.പ്രധാനാധ്യാപിക ബീന ഒ എം റാലി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധിയായ അലൈന അന്ന ജോബി ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ അങ്ങാടിയിൽ ലഹരി വിരുദ്ധ സന്ദേശം ഉൾകൊണ്ട ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
വിദ്യാർത്ഥി നേഹ എസ് കുട്ടികൾക്കു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. WE WILL NEVER USE DRUGS എന്നമുദ്രവാക്യം ഉയർത്തിപിടിച്ച് സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു