തിരുവനന്തപുരം : സ്കൂൾ പ്രവൃത്തി ദിനം വർധിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങി അധ്യാപകർ. പ്രവൃത്തി ദിനങ്ങൾ വർധിച്ചതോടെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്സ് കൂൾ പ്രവൃത്തി ദിനങ്ങളുടെ വർധന സമവായമായില്ല; കൂട്ട അവധിയെടുക്കാൻ ഒരുങ്ങി അധ്യാപകർ. ഇതിന്റെ ഭാഗമായി സംയുക്തസമര സമിതിയിലെ അധ്യാപകർ ശനിയാഴ്ച കൂട്ട അവധി എടുക്കും
വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ സമവായമാകാഞ്ഞതിനെ തുടർന്നാണ് തീരുമാനം. പ്രതിഷേധത്തിന്റെ തുടക്കമായി സംയുക്തസമര സമിതിയിലെ അധ്യാപകർ ഇന്ന് കൂട്ട അവധി എടുക്കും.
പ്രവൃത്തി ദിനം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല എന്നാണ് ഇന്നലെ അധ്യാപകസംഘടനകളുമായി നടന്ന ചർച്ചയിൽ മന്ത്രി വ്യക്തമാക്കിയത്. ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിൽ 200 ദിനം ആക്കുന്നത് പരിഗണിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. മന്ത്രി വിളിച്ച ചർച്ച പ്രഹസമാണെന്നായിരുന്നു കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രതികരണം...
Tags:
Latest