തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ വീട്ടില്‍നിന്നിറക്കി വെട്ടിക്കൊന്നു. ഞായറാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ കല്ലുവിള സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ലെന്നും കുമാര്‍ എന്നയാളാണു കൊല നടത്തിയെതെന്നും പോലീസ് അറിയിച്ചു. വെട്ടേറ്റ ബിജുവിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിജു ചക്കവെട്ട് തൊഴിലാളിയാണ്. ഇരുവരും സ്ഥിരമായി ഒരുമിച്ചിരുന്ന് മദ്യം കഴിക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച ഇവരുടെ കൂടെ മദ്യപിക്കാന്‍ മറ്റ് രണ്ടുപേരുകൂടി ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതി കുമാര്‍ തന്‍റെ ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു..
Tags:
Latest