എറണാകുളം : അരളി പൂവ് കഴിച്ചെന്ന സംശയത്തിൽ വിദ്യാര്‍ത്ഥികളെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കടയിരുപ്പ് ഗവ. ഹൈസ്‌കൂളിലെ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാവിലെ കുട്ടികൾക്ക് തലവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അദ്ധ്യാപകർ കുട്ടികളുമായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തി. ഇവിടുത്തെ ഡോക്ടർമാരോട് കുട്ടികൾ അരളി പൂവ് കഴിച്ചതായി വ്യക്തമാക്കുകയായിരുന്നു. ഇവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടികളെ ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ കുട്ടികളുടെ രക്ഷിതാക്കൾ എത്തി ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നിലവിൽ കുട്ടികൾ ക്രിട്ടിക്കൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്. അരളി കഴിച്ചാൽ ഇത്രയും വേഗത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കൂടുതൽ ആരോഗ്യപ്രശ്‌നങ്ങൾ കുട്ടികൾക്ക് ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് കുട്ടികളെ നിരീക്ഷണത്തിൽ വയ്ക്കുന്നത്. കുട്ടികളുടെ രക്തസാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്...
Tags:
Latest