Trending

പെട്രോൾ പമ്പിൽ വാഹനത്തിന് തീ പിടിച്ചു ;ജീവനക്കാരന്റെ സംയോജിത ഇടപെടൽ; ഒഴിവായത് വൻ ദുരന്തം



മുക്കം: പെട്രോൾ പമ്പ് ജീവനക്കാരൻ്റെ സംയോജിത ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം. ഇന്ധനം നിറക്കാൻ വന്ന ഗുഡ്‌സ് ഓട്ടോയിൽ നിന്നും തീ വരുന്നത് കണ്ട് എല്ലാവരും പകച്ചു നിന്നപ്പോൾ 20 വയസുകരനായ മുജാഹിദ് എന്ന പെട്രോൾ പമ്പിലെ ജീവനക്കാരൻ ആണ് രക്ഷകൻ ആയത്. ഇതര സംസ്ഥാന തൊഴിലാളിയാണ് മുജാഹിദ്, വാഹനത്തിൻ്റെ ഡ്രൈവർ തീ ഉയരുന്നത് കണ്ടു പേടിച്ചു മാറിയപ്പോൾ, മുജാഹിദ് ഫയർ എസ്റ്റിക്യൂഷർ ഉപയോഗിച്ച് തീ അണക്കുകയായി രുന്നു. മുക്കം നോർത്ത് കാരശ്ശേരിയിലെ കെ സി കെ പെട്രോൾ പമ്പിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. യുവാവിന്റെ ധീരതയ്ക്ക് നിരവധി സംഘടനകൾ ആണ് അഭിനന്ദിച്ചു മുന്നോട്ട് വന്നത്.ഇന്ന് ഉച്ചയ്ക്കുശേഷം മുക്കം അഗ്നിശമന നിലയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുജാഹിദിനെ ആദരിക്കൽ നടക്കും

Post a Comment

Previous Post Next Post