Trending

പകർച്ച വ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് കേളോത്തുവയൽ സാംസ്‌കാരിക നിലയത്തിൽ വച്ച് പ്രസിഡന്റ് ശ്രീ പോളി കാരക്കട ഉദ്ഘാടനം ചെയ്തു


 കേളോത്ത്‌വയൽ: കൂരാച്ചുണ്ട് പഞ്ചായത്ത് അത്യോടി  ഗ വ :ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ നേതൃത്വത്തിൽ പകർച്ച വ്യാധി പ്രതിരോധ  ആയുർവേദ  മെഡിക്കൽ ക്യാമ്പ് കേളോത്തുവയൽ സാംസ്‌കാരിക നിലയത്തിൽ വച്ച് പ്രസിഡന്റ് ശ്രീ പോളി കാരക്കട ഉദ്ഘാടനം ചെയ്തു.പതിമൂന്നാം വാർഡ് മെമ്പർ ശ്രീ ആന്റണി പുതിയകുന്നേൽ

അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ Dr അനു സി മാത്യു സ്വാഗതം പറഞ്ഞു.ശ്രീ സൂപ്പി തെരുവത്,  ശ്രീമതി സിനി ജിനോ, ശ്രീമതി ബിജി സെബാസ്റ്റ്യൻ എന്നിവർ ആശംസ  അർപ്പിച്ചു.ആശാവർക്കർ ശ്രീമതി ജിൻസി നന്ദി പറഞ്ഞു.പകർച്ചവ്യാധി പ്രതിരോധ മരുന്നുകൾ, കൊതുകുകടി നിയന്ത്രണത്തിനാ യുള്ള അപരാജിത ധൂപചൂ ർണം, ജീവിതശൈലി രോഗ നിർണയം, അവക്കുള്ള മരുന്നുകൾ എന്നിവയും നൽകി.57 പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.


Post a Comment

Previous Post Next Post