തേക്കുംകുറ്റി സ്വദേശി മുഹമ്മദ് റാഫിയാണ് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഇദ്ദേഹം അപകടത്തിൽപ്പെട്ട പിക്കപ്പ് വാനിലെ സഹായിയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കൂടരഞ്ഞി കുളിരാമുട്ടിയിൽ പൂവാറൻതോടിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കടയും വാഹനവും സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റും പൂർണ്ണമായും തകർന്നു.
കടയുടെ സമീപത്ത് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന കുളിരാമുട്ടി സ്വദേശികളായ പുളിക്കുന്നത്ത് സുന്ദരൻ(62) കമുങ്ങുംതോട്ടത്തിൽ ജോൺ (65) എന്നിവരാണ് നേരത്തെ മരണപ്പെട്ടത്. പരിക്കേറ്റ വാഹനത്തിൻ്റെ ഡ്രൈവർ തേക്കുംകുറ്റി സ്വദേശി ശിഹാബുദ്ദീൻ, വ്യാപാര സ്ഥാപന ഉടമ ജോമോൻ എന്നിവർ ചികിത്സയിലാണ്