Trending

ചക്രവാതച്ചുഴിയും പടിഞ്ഞാറൻ കാറ്റും; കേരളത്തിൽ ഇനി അതിതീവ്ര മഴ; ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു


 *ചക്രവാതച്ചുഴിയും പടിഞ്ഞാറൻ കാറ്റും; കേരളത്തിൽ ഇനി അതിതീവ്ര മഴ; ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു*

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ സ്വാധീനഫലമായി തെക്ക്-പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെയാണ് മഴ വീണ്ടും കനക്കുന്നത്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലേർട്ട്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.

ജൂൺ 21 മുതൽ കേരള തീരത്ത് പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി, ജൂൺ 23ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമായ മഴയ്ക്കും, ജൂൺ 21 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ഇന്നുമുതൽ 23വരെ വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ഓറഞ്ച് അലേർട്ട്

21 – 06 – 2024 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ

22 – 06 – 2024 : കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം

23 – 06 – 2024 : കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്

എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത.

യെല്ലോ അലേർട്ട്

20 – 06 – 2024 : കാസർകോട്, കണ്ണൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം

21 – 06 – 2024 : കാസർകോട്, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി

22 – 06 – 2024 : പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം

23 – 06 – 2024 : തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട

എന്നീ ജില്ലകളിലാണ് കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിലുള്ളത്. ഇടിമിന്നലോടു കൂടിയ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. വേനൽ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകൾ അപകടകാരികളാണെന്നതിനാൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.


മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

ഇന്നുമുതൽ ഞായറാഴ്ചവരെ കേരള, കർണ്ണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് അറിയിപ്പുണ്ട്. ഈ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കി.മീ. വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കി.മീ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഗൾഫ് ഓഫ് മന്നാർ പ്രദേശത്തും, തമിഴ്നാട് തീരത്തും തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിലും ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

കേരള തീരത്ത് ഇന്ന് (20-06-2024) രാത്രി 08:30 മുതൽ നാളെ രാത്രി 11:30 വരെയും, തമിഴ്‌നാട് തീരത്ത് ഇന്ന് (20-06-2024) രാത്രി 11:30 വരെയും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.


Post a Comment

Previous Post Next Post