കോഴിക്കോട് - മാവൂർ റോഡിൽ പൂവാട്ടുപറമ്പ്പാറയിൽ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റു.ഇന്ന് പത്തരയോടെ കൂടിയാണ് അപകടം സംഭവിച്ചത്.എടവണ്ണപ്പാറയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്.
പാറയിൽ വളവിൽ വെച്ച് നിയന്ത്രണം വിട്ടുറോഡരികിലെ
വിന്റേജ് റോയൽ എൻഫീൽഡ് വർക്ക് ഷോപ്പിലേക്കും തൊട്ടടുത്ത് തന്നെയുള്ള ടൈൽ വില്പന കേന്ദ്രത്തിലേക്കുമാണ് കാർ ഇടിച്ചു കയറിയത്.അപകടത്തിൽ വർക്ക് ഷോപ്പിൽ നിർത്തിയിട്ട ഏതാനും ബുള്ളറ്റുകളും തൊട്ടടുത്ത് തന്നെയുള്ള ബൈക്കുകളും ഒരു കാറും തകർന്നിട്ടുണ്ട്.
പരിക്കേറ്റ അഞ്ചു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ എല്ലാവരും തന്നെ ഈ ഭാഗത്ത് റോഡരികിലും മറ്റും നിൽക്കുന്നവർ ആയിരുന്നു.
Tags:
Local