Trending

രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി ചക്കിട്ടപാറ സ്വദേശി പിടിയിൽ



കൂരാച്ചുണ്ട് :  ബാംഗ്ലൂരിൽ നിന്നും വിൽപ്പനക്കായി കോഴിക്കോടേക്ക് മയക്കു മരുന്ന് കൊണ്ടു വന്ന രണ്ടു പേരെ കോഴിക്കോട് വെള്ളയിൽ പോലിസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ആൽബിൻ സെബാസ്റ്റ്യൻ,
മലപ്പുറം നിലമ്പൂർ സ്വദേശിയായ ഷൈൻ ഷാജി, എന്നിവരെയാണ് പോലീസ് പിടികൂടിയത്.

 അന്യസംസ്ഥാനങ്ങളിൽ നിന്നും രാസ ലഹരി കോഴിക്കോട് എത്തിച്ച്, നഗരം കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇവർ. കോഴിക്കോട് വാടകവീട്ടിൽ താമസിച്ചാണ് ഇവർ വില്പന നടത്തിയത്. വിൽപ്പന സംബന്ധിച്ച വിവരം ലഭിച്ച പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്. 

 രണ്ടു പ്രതികൾക്കും മുൻപ് ലഹരി മരുന്നു വിൽപ്പന സംബന്ധമായ കേസുകൾ നിലവിലുണ്ട്. ചക്കിട്ടപാറ സ്വദേശിയായ ആൽബിൻ സെബാസ്റ്റ്യൻ എന്ന പ്രതിക്ക് പെരുവണ്ണാമുഴി പോലീസ് സ്റ്റേഷനിലും, പേരാമ്പ്ര എക്സൈസ് ഓഫീസിലും നിലവിൽ കേസുകൾ ഉണ്ട്.

 സംസ്ഥാനത്ത് ലഹരിക്കെതിരെ നടത്തിയ ഓപ്പറേഷൻ ഡി ഹണ്ട് ന്റെ ഭാഗമായി പെരുവണ്ണാമുഴി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആൽബിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോൾ, വിദേശത്താണ് എന്നാണ് വീട്ടുകാർ അറിയിച്ചത്.

 എന്നാൽ ഇയാൾ കോഴിക്കോട് വാടകവീട്ടിൽ താമസിച്ച് ദീർഘകാലമായി ലഹരി മരുന്നു വിൽപ്പനയിൽ സജീവമായി വരികയായിരുന്നു.ലഹരിക്കെതിരായുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post