കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ഗായിക സീമ നിർവ്വഹിച്ചു. സംഗീത ദിനവുമായി സമന്വയിപ്പിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് സണ്ണി എമ്പ്രയിൽ അധ്യക്ഷനായിരുന്നു. വിദ്യാലയത്തിലെ നല്ല പാഠം, സയൻസ് , സാമൂഹ്യ ശാസ്ത്രം, ഗണിതം, പരിസ്ഥിതി, എക്സലൻസ് , പ്രയ്സ്റ്റേയ്ൻഷ ഇംഗ്ലീഷ് അടക്കം ക്ലബുകളുടെ ഉദ്ഘാടനവും നടന്നു.
ഹെഡ്മാസ്റ്റർ ഷിബു മാത്യൂസ്, വിദ്യാരംഗം കോ ഓർഡിനേറ്റർ നിഷിത കുമാരി ,അധ്യാപകരായ ആൻസി .സി,ബിജു. കെ സി, വിദ്യാർഥികളായ ,ഫാത്തിമ സൈബ, ഹിമ സോണറ്റ് ,സുഫിയാൻ എന്നിവർ സംസാരിച്ചു.. നേഹ ജഗദീഷ് പ്രിയപുസ്തകം പരിചയപ്പെടുത്തി. കുട്ടി ഗായക സംഘത്തിൻ്റെ നാടൻ പാട്ടരങ്ങും ആൽഫ വർഗ്ഗീസിൻ്റെ കീബോർഡ് വാദനവും നവ്യാനുഭൂതി പകർന്നു