Trending

സർട്ടിഫിക്കറ്റുകൾ വിതരണം നടത്തി.



കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് നടത്തിയ അത്‌ലറ്റിക്സ് സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.


കല്ലാനോട് സെൻമേരിസ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് മെഹറൂഫ് മണലോടി സ്കൂൾ ക്യാപ്റ്റൻ എമിൽ റോസിന് നൽകിക്കൊണ്ട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

മുൻ റെയിൽവേ താരവും കല്ലാനോട് സ്പോർട്സ് അക്കാദമി ചെയർമാനുമായ ജോർജ് തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡൻറ് ജോൺസൺ പി വി അധ്യക്ഷത വഹിച്ചു.
മുൻ ദേശീയ ഹെപ്റ്റാത്തലൻ താരം ഫിലോമിന ജോർജ്,കായിക അധ്യാപകൻ നോബിൾ കുരിയാക്കോസ്,എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് ചടങ്ങിന് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post