കക്കയം : കൂരാച്ചുണ്ട് പഞ്ചായത്തിലെ നാലാം വാർഡ് കക്കയത്ത്ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു.
കക്കയം വലിയപറമ്പിൽ ജോസിന്റെ കൃഷിയിടത്തിലാണ് കാട്ടാനയിറങ്ങി പത്തോളം വാഴ ഉൾപ്പടെയുള്ള കാർഷികയിനങ്ങൾ നശിപ്പിച്ചത്.
വന്യമൃഗ ശല്യം തടയാൻ വനംവകുപ്പ് സ്ഥാപിച്ച വൈദ്യുത വേലി മറികടന്നാണ് രാത്രി സമയത്ത് കാട്ടാനകൾ എത്തുന്നത്.