Trending

പഞ്ചവടി പാലം അപകടഭീഷണിയിൽ


 *പഞ്ചവടി പാലം അപകടഭീഷണിയിൽ*

കൂരാച്ചുണ്ട് : കക്കയത്തെ പഞ്ച വടിപ്പുഴയ്ക്ക് കുറുകെയുള്ള പാലം അപകടഭീഷണിയിൽ പാലത്തിൻ്റെ സംരക്ഷണഭിത്തി തകരുകയും, പാലത്തിൻ്റെ അടിത്തറ യുടെ കരിങ്കൽക്കെട്ടിൻ്റെ കല്ലുകൾ അടരുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് നിർമിച്ച നടപ്പാലം 40-ലേറെ കുടുംബങ്ങൾ ഉപ യോഗിക്കുന്നതാണ്. 

ജി.എൽ.പി. സ്കൂളിലേക്ക് പോകുന്ന കുട്ടികളും കെ.എസ്.ഇ.ബി, പോസ്റ്റ് ഓഫീസ് ജീവനക്കാരും, പാലം ഉപയോഗിക്കുന്നുണ്ട്. 2018 ൽ പാലത്തിൻ്റെ സം രക്ഷണഭിത്തി ഇടിഞ്ഞപ്പോൾ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പാലം പുനർനിർമാണം നടത്തിയിരുന്നു. കഴിഞ്ഞവർഷങ്ങളിൽ ഉണ്ടായിട്ടുള്ള ഉരുൾപൊട്ടലും പ്രളയവും മൂലം പാലത്തിന് തകരാർ സംഭവിച്ചിട്ടുണ്ട്. കക്കയത്തെ രണ്ട് പവർഹൗസിൽ നിന്നും പുറന്തള്ളുന്ന വെള്ള ത്തിൻ്റെ ശക്തമായ കുത്തൊഴുക്കും സംരക്ഷണഭിത്തി തകരുന്നതിൽ മുഖ്യ കാരണമാണ്. കാലപ്പഴക്കം ചെന്ന പാലമായിട്ടും അധികൃതർ ഇക്കാര്യത്തിൽ നടപടിയെടുക്കുന്നില്ലന്ന ആക്ഷേപം ശക്തമാണ്. പാലം അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് സാധ്യമാകുന്ന നടപടികൾ കൈകൊള്ളുമെന്ന് ഗ്രാമപ്പഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ പറഞ്ഞു.

Post a Comment

Previous Post Next Post