Trending

ചെങ്ങന്നൂരിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു


 ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ചെങ്ങന്നൂർ ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ച് ഇന്നു രാവിലെ എട്ടരയോടെ തീപിടിച്ചത്. ബസിന്റെ മുൻവശത്തുനിന്നും പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അല്പ സമയത്തിനുള്ളില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു.


Post a Comment

Previous Post Next Post