*വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ പേരിൽ തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്*
തിരുവനന്തപുരം : അദ്ധ്യയന വർഷം ആരംഭിച്ചതോടെ സർക്കാരിൻ്റെ പേരിൽ ഉപരിപഠനത്തിനുള്ള സ്കോളർഷിപ്പുകളും. സൗജന്യ ലാപ്ടോപ്പുകളും വിദ്യാഭ്യാസ വായ്പയും വാഗ്ദാനം ചെയ്ത് തട്ടിപ്പുകൾ നടത്തുന്നതായി കേരളാ പോലീസ് മുന്നറിയിപ്പ് നൽകി.
എസ് എസ് എൽ സി പരീക്ഷയിൽ 75 ശതമാനത്തിനും, പ്ലസ് ടു പരീക്ഷയിൽ 85 ശതമാനത്തിനും മുകളിൽ മാർക്ക് ലഭിച്ചവർക്ക് യഥാക്രമം 10,000 രൂപയും 25,000 രൂപയും സ്കോളർഷിപ്പ് ലഭിക്കുമെന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നതായി അറിയുന്നു കൂടാതെ പ്രധാമനമന്ത്രിയുടെ പേരിൽ 10 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുന്നതായുള്ള വാർത്തകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കാനായി സർക്കാരിൻ്റെ ലോഗോയും, മറ്റും ഉപയോഗിച്ചാണ് തട്ടിപ്പ്.
പോസ്റ്റിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ നൽകാമെന്നും പറഞ്ഞാണ് പോസ്റ്റുകൾ പ്രചരിക്കുന്നത് ലിങ്കിൽ കയറുമ്പോൾ പേരും വിലാസവും ഫോട്ടോയും ബാങ്ക് വിവരങ്ങളും മറ്റും ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയാക്കുകയാണ് ചെയ്യുന്നത്. ജാഗ്രത പാലിക്കുക.
തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http:// www.cybercrime.gov.in എന്ന പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക.