കോഴിക്കോട് : ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ ഭാഗമായി ഏപ്രിലിൽ ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന കോഴിക്കോട്ടുകാരൻ തിരിച്ചെത്തി.
മെഡിക്കൽ കോളേജിനടുത്ത് വെള്ളിപറമ്പിലെ ശ്യാംനാഥ് തേലംപറമ്പത്താണ് രണ്ടുമാസം നീണ്ട ആശങ്കകൾക്കൊടുവിൽ നാട്ടിലെത്തിയത്. വ്യാഴാഴ്ച്‌ച കരിപ്പൂരിലാണ് വിമാനമിറങ്ങിയത്.
അബുദാബിയിൽനിന്ന് മുംബൈയിലെ നാവഷേവ തുറമുഖത്തേക്കു വരുകയായിരുന്ന എം.എസ്.സി. ഏരീസ് കപ്പലാണ് ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാൻ്റെ റെവലൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) പിടിച്ചെടുത്തത്.
ഇസ്രയേലുമായി ബന്ധമുള്ള, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഡിയാക് മാരിടൈമിന്റെ ചരക്കുകപ്പലായിരുന്നു എം.എസ്.സി. ഏരീസ്. ഏപ്രിൽ 13-ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരെ ഇപ്പോഴും ഇറാൻ വിട്ടയച്ചിട്ടില്ല. ഇവരിൽ എട്ടുപേർ ഇന്ത്യക്കാരാണ്.
Tags:
Latest