ബാലുശ്ശേരി :യാത്രാമദ്ധ്യേ ദേഹാശ്വസ്തഥ അനുഭവപ്പെട്ട യാത്രക്കാരനെ
ട്രിപ്പ് പോലും നോക്കാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി
ബാലുശ്ശേരി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ദുർഗ ബസ്..
ജൂണ്‍ 10 തിങ്കളാഴ്ച രാവിലെ ബാലുശ്ശേരി നിന്നും കോഴിക്കോടേക്കുള്ള യാത്രാമദ്ധ്യേ വേങ്ങേരി വെച്ച് മേക്കോട്ടുപറമ്പ് രഞ്ജിത്ത് എന്ന യാത്രക്കാരന് ദേഹാശ്വസ്ത്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെട്ടന്ന് തന്നെ അടുത്തുള്ള ഇക്റ ഹോസ്പിറ്റലിൽ എത്തിക്കുക ആയിരുന്നു..
സഹയാത്രികനെ സുരക്ഷിത കരങ്ങളിൽ ഏൽപിച്ച് ബാക്കിയാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച..
ദുർഗ ബസ് ജീവനക്കാരായ ശരത്,പ്രവീഷ്.
,അശ്വന്ത് എന്നിവരുടെ മാതൃകാപരമായ ഇടപെടലലിന് റൈഡേഴ്‌സ് ഓഫ് കേരളയുടെ അഭിനന്ദനങ്ങൾ അറിയിച്ചു
Tags:
Local