കാറ്റുള്ളമല നിർമ്മല യുപി സ്കൂൾ കുട്ടികൾ നാടിനെയും സമൂഹത്തെയും ലഹരിക്ക് അടിമപ്പെടാതിരിക്കാൻ ഉള്ള സന്ദേശവുമായി സന്ദേശ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു
byKoorachundu Varthakal•
0
കൂരാച്ചുണ്ട്: കാറ്റുള്ളമല നിർമ്മല യുപി സ്കൂൾ കുട്ടികൾ നാടിനെയും സമൂഹത്തെയും ലഹരിക്ക് അടിമപ്പെടാതിരിക്കാൻ ഉള്ള സന്ദേശവുമായി സന്ദേശ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. നിർമല യു.പി സ്കൂളിൽ നിന്നും റാലി ആരംഭിച്ച് എരപ്പാം തോട് അങ്ങാടിയിൽ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ലഹരി വിരുദ്ധ സന്ദേശം മുദ്രാവാക്യങ്ങളിലൂടെയും പ്ലക്കാർഡിലൂടെയും കുട്ടികളുടെ ആശയങ്ങൾ പ്രചരിപ്പിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന വിപുലമായ പരിപാടികൾക്ക് ശേഷം കുട്ടികൾ കൂട്ടാലിട അങ്ങാടിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹകരണത്തോടെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. വ്യാപരി വ്യവസായി ഏകോപനസമിതി കൺവീനർ രഞ്ജിത്ത് കേളി, PTA പ്രസിഡൻറ് സുനിൽകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രുതി പി, പേഴ്സണാലിറ്റി ക്ലബ് കൺവീനർ മരിയ മാത്യു വിദ്യാർത്ഥി പ്രതിനിധി ഏബൽ ജോസഫ് എന്നിവർ സംസാരിച്ചു. ഏറെ താൽപര്യത്തോടെ കൂട്ടാലിടയിലെ സുമനസ്സുകൾ കുട്ടികളുടെ വരവിനെ സ്വീകരിക്കുകയും കൂടെ നിർത്തുകയും ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുകയും ചെയ്തു.ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുര വിതരണം നടത്തി.