*വായനാദിന ആഘോഷം സംഘടിപ്പിച്ചു*
ബ്ലോസം ഗ്ലോബൽ സ്കൂളിൽ വായനാദിന ആഘോഷം നടത്തി. സ്കൂൾ ഡയറക്ടർ സെമിൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ബോർഡ് മെമ്പർ സന്ദീപ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. പ്രസിദ്ധ
തിരക്കഥാകൃത്തും സംവിധായകനുമായ സിബി നെല്ലിക്കൽ മുഖ്യാതിഥി ആയിരുന്നു.
അധ്യാപകരായ മഞ്ജുഷ ടിന്റോ, ശ്രിഗിഷ സദൻ,
റജിന നജീബ്, സമീന അഷറഫ്, ആതിര കെ. ഷിജു, ലിസി പൗലോസ്, നുസ്രത്ത് റഫീക്ക്, ബിന്ദു ഷൈജു എന്നിവർ നേതൃത്വം നൽകി.
വിദ്യാർത്ഥികളായ ഐസിൻ സെബ, മുഹമ്മദ് അഫ് ലഹ്, മുഹമ്മദ് ഹൈദാൻ, മുഹമ്മദ്, ആൻസ്റ്റിൻ ജോജോ എന്നിവർ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.
ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്ത് ലെറ്റർ ട്രീ നിർമിച്ചു. രസകരമായ ആക്റ്റീവിറ്റികളിലൂടെയും ഗെയിമുകളിലൂടെയും സിബി നെല്ലിക്കൽ വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് നയിച്ചു.
Tags:
Latest