പൊന്നാനി : വെളിയംകോട് നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമ്മാണത്തിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. വെളിയംകോട് അങ്ങാടി സ്വദേശി 22 വയസുള്ള പള്ളിത്താഴത്ത് ആഷിക്ക്, കറിങ്കല്ലത്താണി സ്വദേശി 19 വയസുള്ള മാട്ടേരി വളപ്പിൽ ഫാസിൽ എന്നിവരാണ് മരിച്ചത്. രാത്രി എട്ട് മണിയോടെ ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് ആണ് നിയന്ത്രണം വിട്ട ബുള്ളറ്റ് ,പാലത്തിൽ മറ്റെരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ആഷികിനെ നാട്ടുകാർ പൊന്നാനി ആശുപത്രിയിൽ പ്രവേശപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായ പരിക്കേറ്റ ഫൈസലിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Tags:
Latest