കൂരാച്ചുണ്ട്: അങ്ങാടിയിലെ ഓവുചാൽ മാലിന്യം നിറഞ്ഞ് വ്യാപാരികൾക്കും, യാത്രക്കാർക്കും ദുരിതമാകുന്നു. ബാലുശ്ശേരി - കൂരാച്ചുണ്ട് റോഡ് ജങ്ഷനിലെ ഓവുചാലാണ് പ്ലാസ്റ്റിക് കുപ്പികളും കാടും നിറഞ്ഞ് മലിനമായി കിടക്കുന്നത്. ഓവുചാലിനാണെങ്കിൽ മേൽമൂടിയില്ലാത്ത അവസ്ഥയുമാണ്. ഓവുചാലുകൾ വേണ്ട രീതിയിൽ ശുചീകരിക്കാത്തതിനാൽ മഴ പെയ്യുന്നതോടെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതും പതിവായി. മഴക്കാലമായതോടെ പകർച്ച വ്യാധികൾ പടർന്ന് പിടിക്കാനുള്ള സാധ്യത കൂടിയിട്ടും പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും നടപടിയെടുക്കാത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്.
ഓവുചാൽ മാലിന്യം നിറഞ്ഞ് വ്യാപാരികൾക്കും, യാത്രക്കാർക്കും ദുരിതമാകുന്നു.
byKoorachundu Varthakal
•
0