Trending

സ്വകാര്യബസിടിച്ച കാർ പിന്നീട് ഓട്ടോയിലിടിച്ച് യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു


സ്വകാര്യബസിടിച്ച കാർ പിന്നീട് ഓട്ടോയിലിടിച്ച് യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു


 പേരാമ്പ്ര : കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയിൽ കടിയങ്ങാട് വെളുത്തപറമ്പത്തിനുസമീപം സ്വകാര്യബസിടിച്ച കാർ പിന്നീട് ഓട്ടോയിലിടിച്ച് യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. വാണിമേൽ സ്വദേശികളായ മിസ്‌രിയ (22), നജ്‌മ (41), നിഷാൻ (14), മുഹമ്മദ് (8) ഓട്ടോഡ്രൈവർ ഷഫീർ (35) എന്നിവർക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച‌ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കോഴിക്കോട്ടുനിന്ന് കുറ്റ്യാടിക്ക് പോകുന്ന രുദ്ര ബസാണ് കാറിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണംതെറ്റി ഓട്ടോയിലിടിക്കുകയായിരുന്നു. ബസ് മറ്റൊരുവാഹനത്തെ മറികടന്നെത്തി കാറിലിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന ഒരുകുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post