Trending

ചെളിക്കുളത്തിൽ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ്


 ✍🏻നിസാം കക്കയം


കൂരാച്ചുണ്ട് രാജ്യത്ത് സ്കൂൾതലം മുതൽ ദേശീയതലംവരെ നടക്കാറുള്ള ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റുകളിലൊന്നായ സുബ്രതോ മുഖർജി ഫുട്‌ബോൾ ടൂർണമെന്റ് നടന്നത് ചെളിവെള്ളത്തിൽ. പേരാമ്പ്ര സബ് ജില്ലാതല ഫുട്ബോൾ ടൂർണമെൻ്റാണ് കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ കനത്ത മഴക്കിടയിൽ നടന്നത്. 

പതിനഞ്ചുവയസ്സിന് താഴെയു ള്ള കുട്ടികളുടെ ടൂർണമെൻ്റാണ് നടന്നത്. ടൂർണമെൻ്റിൻ്റെ സമയം നിശ്ചയിച്ചതിലെ അപാകം മൂലമാ ണ് കനത്ത മഴക്കിടയിൽ നടത്തേണ്ട സാഹചര്യമുണ്ടായത്. ചെളി വെള്ളം നിറഞ്ഞ ഗ്രൗണ്ടിൽ മിക്ക കുട്ടികളും പലവട്ടം തെന്നിവീണു.ഗ്രൗണ്ടിലെ ചിലയിടങ്ങളിൽ 

ബൂട്ടുകൾ വരെ വെള്ളത്തിൽ താഴുന്ന സാഹചര്യം ആയിരുന്നു.

സബ്ജൂനിയർ വിഭാഗത്തിലെ പതിനഞ്ച് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ എൻ.എച്ച്.എസ്. എസ്. വാകയാട് ജേതാക്കളായി. ഫൈനലിൽ കല്ലാനോട് സെയ്ന്റ്റ് മേരീസ് സ്കൂളിനെ മറികടന്നാണ് വാകയാട് സ്കൂൾ ജേതാക്കളായത്.

കല്ലാനോട് സ്കൂൾ മാനേജർ ഫാ. ജിനോ ചുണ്ടയിൽ ടൂർണം മെൻ്റ് ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് അസോ സിയേഷൻ സെക്രട്ടറി ദിലീപ് കുമാർ അധ്യക്ഷതവഹിച്ചു. യു .എസ്. രതീഷ്, നോബിൾ കുരിയാക്കോസ്, കെ. ലത്തീഫ്, ദിലീപ് മാത്യൂസ്, മനു ജോസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സജി ജോസഫ് വിജയികൾക്ക് ട്രോഫികൾ കൈമാറി.



Post a Comment

Previous Post Next Post