തിരുവനന്തപുരം: മില്‍മയില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് മില്‍മയുടെ എല്ലാ ട്രേഡ് യൂനിയനുകളും സമരത്തിലേക്ക്. ജൂണ്‍ 24ന് രാത്രി 12 മണി മുതല്‍ സമരം ആരംഭിക്കും.
മില്‍മ മാനേജ്‌മെന്റിന് വിഷയത്തില്‍ നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയരക്ടര്‍ ബോര്‍ഡ് ചര്‍ച്ചയ്ക്ക് വിളിച്ചില്ലന്നാണ് ട്രേഡ് യൂനിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.
ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍, എഐടിയുസി നേതാവ് അഡ്വ മോഹന്‍ദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.
Tags:
Latest