ബാലുശ്ശേരി പോലിസ് സറ്റേഷന് പരിധിയില്‍ നാടന്‍ തോക്കുമായി മൂന്നുപേര്‍ പിടിയില്‍ .
എസ്റ്റേറ്റ് മുക്ക് സ്വദേശികളായ അനസ് , ഷംസുദ്ദീന്, തലയാട് സുനില്‍കുമാര്‍ എന്നിവരാണ് ബാലുശ്ശേരി പോലീസ് പിടിയിലായത്. ഇവരില്‍ നിന്നും മൂന്ന് ടോര്‍ച്ചുകളും, ഒരു തിരയും, നാടന്‍ കത്തിയും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ ബാലുശ്ശേരി കാഞ്ഞിക്കാവ് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സിഐ മഹേഷ് കണ്ടമ്പോത്തിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇവരെ കസ്റ്റിഡിയിലെടുത്തു. പ്രതികളെ പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു.