കൊല്ലം കേരളപുരം സ്വദേശിയായ 37കാരൻ ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്.
മദ്യലഹരിയില്‍ പിതാവ് കട്ടിലില്‍ കിടന്ന വസ്ത്രം മടക്കിവെക്കാത്തത് എന്താണെന്ന് ചോദിച്ച് കുട്ടിയെ അതിക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തില്‍ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. പ്രതി 2022ല്‍ ഭാര്യ പിതാവിനെ തള്ളിയിട്ടു കൊന്ന കേസിലെ പ്രതിയാണ്. ഈ കേസിലെ ഏക ദൃക്സാക്ഷിയാണ് ഈ കുട്ടി. ഈ കൊലപാതക കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. മർദനസമയം കുട്ടിയും കുട്ടിയുടെ അനുജത്തിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. മർദന വിവരം പുറത്തു പറയരുതെന്ന് പറഞ്ഞു കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
Tags:
Latest