Trending

ഹഡിലുകൾ വിതരണം നടത്തി


 ഹഡിലുകൾ വിതരണം നടത്തി.


കല്ലാനോട്  സെൻമേരിസ് സ്പോർട്സ് അക്കാദമിക്ക് ജി ടെക് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറും  കോഴിക്കോട് ജില്ലാ അത്‌ലറ്റിക്  അസോസിയേഷൻ പ്രസിഡണ്ടുമായ

മഹറൂഫ് മണലോടി നൽകിയ  ഹഡിലുകളുടെ വിതരണം നടത്തി.


കല്ലാനോട് സെൻമേരിസ് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ സജി ജോസഫ് സ്വാഗതം പറഞ്ഞു സ്കൂൾ പിടിഎ പ്രസിഡൻറ് ജോൺസൺ പി വി അധ്യക്ഷത വഹിച്ചു

ചടങ്ങിൽ ജി ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ ചെയർമാൻ& മാനേജിംഗ് ഡയറക്ടർ മഹ്റൂഫ് മണലോടി മുഖ്യ അതിഥിയായ ചടങ്ങിൽ  സെൻമേരിസ് സ്പോർട്സ് അക്കാദമിക്ക് എഡിലുകൾ കൈമാറി.മുൻ റെയിൽവേ താരം ഫിലോമിന ജോർജ്,

ഫിസിക്കൽ എജുക്കേഷൻ ടീച്ചർ നോബിൾ കുര്യാക്കോസ്

എന്നിവർ സംസാരിച്ചു. കല്ലാനോട് സെൻമേരിസ് സ്പോർട്സ് അക്കാദമി ചെയർമാൻ ജോർജ് തോമസ് ചടങ്ങിന് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post