Trending

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനിടെ ഇടിച്ചു തെറിപ്പിച്ച ബസ്; സംഭവം ചെറുവണ്ണൂരിൽ




കോഴിക്കോട് : ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന സ്കൂൾ വിദ്യാർഥിനിയെ സ്വകാര്യ ബസ്സ് ഇടിച്ച് തെറിപ്പിച്ചു. ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെച്ചാണ് കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിനയെ അമിത വേഗതയിൽ വന്ന ബസ്സ് ഇടിച്ചുതെറിപ്പിച്ചത്. പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച ആയിരുന്നു സംഭവം. കോഴിക്കോട്-മഞ്ചേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സാണ് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ചത്. ബസ് അമിതവേഗതയിലായിരുന്നു. സീബ്രാ ലൈനിലൂടെയുള്ള ബസുകളുടെ മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് വിവരം. അപകടത്തിൽനിന്ന് രക്ഷപ്പെട്ട വിദ്യാർഥിനിയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.

Post a Comment

Previous Post Next Post