കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ഓഞ്ഞിൽ പ്രദേശത്ത് മെയ്, ജൂൺ മാസങ്ങളിലായി അഞ്ചോളം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ വാർഡ് തല സാനിറ്റേഷൻ കമ്മിറ്റി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.
പഞ്ചായത്തിൽ ഉടനീളം മൈക്ക് പ്രചരണവും റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ ഫോഗിങ്, ഇൻഡോർ സ്പ്രേയിംഗ് എന്നിവ നടത്താനും എല്ലാ വീടുകളിലും ഉറവിട നശീകരണത്തിനും ബോധവൽക്കരണത്തിനുമായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽസ്കോഡ് പ്രവർത്തനം നടത്താനും തീരുമാനിച്ചു.
വാർഡ് മെമ്പർ സണ്ണി പുതിയകുന്നേൽ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോസഫ്,ആരോഗ്യ പ്രവർത്തക ദിവ്യ, അഗസ്റ്റിൻ കാരക്കട, സിനി ജിനോ,അസീസ് ഇടത്തിൽ, സാബിറ ഇബ്രാഹിം, ഷീബ,ആശ വർക്കർ ജിൻസി എന്നിവർ സംസാരിച്ചു.
പ്രദേശവാസികൾ വീടും പരിസരവും സ്ഥാപന പരിസരവും കൊതുകു വളരുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.