കൂരാച്ചുണ്ട് : കായണ്ണ കൂരാച്ചുണ്ട് റോഡിൽ നവികരണ പ്രവർത്തി ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും പണി പൂർത്തികരിക്കാത്തതിൽ പ്രദേശവാസികൾ പ്രക്ഷോപത്തിനൊരുങ്ങുന്നു. മൊട്ടന്തറ മുതൽ കരികണ്ടൻപാറ വരെ മെറ്റൽ നിരത്തിയിരുന്നു. 2 മാസമായിട്ടും ടാറിങ് ചെയ്യാത്തതുകാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നതും നിത്യ സംഭവമായിരിക്കയാണ് 'കഴിഞ്ഞ ദിവസം ഒരു വാഹനം മെറ്റലിൽ നിന്നും തെന്നിമാറി ഇലട്രിക് പോസ്സ്റ്റ് തകർത്ത് അപകടത്തിൽപ്പെട്ടിരുന്നു. ദിവസവും 100 കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മഴവന്നതോട മെറ്റൽ ഇളകി കാൽ നടയ്ക്ക് പോലും കഴിയാത്ത അവസ്ഥയിലാണ് ' വിദ്യാർത്ഥികളടക്കമുള്ള വഴി യാത്രക്കാരുടെ ശരീരത്തിൽ മെറ്റൽ തെറിച്ച് ഉള്ള അപകടവും സംഭവിക്കുന്നു.ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടപ്പെടുന്നത്. ഉടൻ തന്നെ ടാറിങ്ങ് നടത്തണമെന്ന് പ്രവേശവാസികൾ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രക്ഷോപ പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
കായണ്ണ കൂരാച്ചുണ്ട് റോഡിൽ നവികരണ പ്രവർത്തി ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും പണി പൂർത്തികരിക്കാത്തതിൽ പ്രദേശവാസികൾ പ്രക്ഷോപത്തിനൊരുങ്ങുന്നു
byKoorachundu Varthakal
•
0