Trending

കോട്ടയത്ത് നിന്ന് കാണാതായ പോലീസുകാരന്‍ തിരിച്ചെത്തി


കോട്ടയത്ത് നിന്ന് കാണാതായ പോലീസുകാരന്‍ തിരിച്ചെത്തി. കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഗ്രേഡ് എസ്‌ഐ രാജേഷ് ആണ് തിരിച്ചെത്തിയത്.പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ തിരിച്ചെത്തിയത്.

രാവിലെ മടങ്ങിയെത്തിയ ഇയാള്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് ശേഷം രാജേഷിനെ കാണാതാവുകയായിരുന്നു. മാനസിക സമ്മർദ്ദം കാരണം മാറി നില്‍ക്കുകയായിരുന്നു എന്നാണ് രാജേഷ് നല്‍കിയിരിക്കുന്ന മൊഴി.

അതേസമയം, രാജേഷ് എവിടെ പോയത് ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല. രാജേഷിനെ കാണാനില്ലെന്ന് കുടുംബം അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.ഇന്നലെയാണ് ഇതുസംബന്ധിച്ച്‌ വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് രാജേഷ് തിരികെ എത്തിയത്. ഇന്ന് രാവിലെയോടെ നേരിട്ട് ഡ്യൂട്ടിയില്‍ പ്രവേശിച്ചു.

വീട്ടില്‍ പോയിട്ടില്ലെന്നാണു വിവരം. അയര്‍കുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. 14നു രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം മയങ്ങിയ ഇദ്ദേഹം വീട്ടില്‍ എത്തിയിരുന്നില്ല. പിന്നീട് കാണാനില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

Post a Comment

Previous Post Next Post