Trending

കൂരാച്ചുണ്ട് സർക്കാർ ആശുപത്രിയിൽ കിടത്തിച്ചികിത്സ തുടങ്ങിയില്ല


 കൂരാച്ചുണ്ട് : കൂരാച്ചുണ്ട് സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ ഏർപ്പെടുത്തണമെന്ന ആവശ്യം വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പിലായില്ല. ഭൗതികസൗകര്യങ്ങളുണ്ടായിട്ടും കിടത്തിച്ചികിത്സ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് നിരവധിത്തവണ നാട്ടുകാരും വിവിധ സംഘടനകളും രംഗത്തുവന്നിര്യന്നുവെങ്കിലും ഫലമുണ്ടായില്ല.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ കൂരാച്ചുണ്ട് കൈ തലക്കൊല്ലിയിലെ രണ്ടേക്കറോളം സ്ഥലത്താണ് ആശുപത്രി നിർമിച്ചിരിക്കുന്നത്. 39 വർഷങ്ങൾക്കു മുമ്പാണ് ആശുപത്രി സ്ഥാപിച്ചത്. 2005-ൽ C H C ആയി ഉയർത്തി. കിടത്തി ചികിൽസ നൽക്കാനായി പുതിയ കെട്ടിടം നിർമിച്ചു,  ഒൻപതുവർഷത്തോളമായിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. പത്തുകിടക്കകളും, ഫർണിച്ചറടക്കമുള്ള സൗകര്യങ്ങളുമുണ്ട്. 

രാത്രി കാലത്ത് എന്തങ്കിലും അസുഖമുണ്ടായാൽ കൂരാച്ചുണ്ടിലെ ചികിൽസ സ്വകാര്യകുറവ് വലിയ പ്രതിസന്ധിയാണ്. കിലോമീറ്ററുകൾ താണ്ടി ബാലുശ്ശേരിയിലോ, പേരാമ്പ്രയിലോ പോകേണ്ട അവസ്ഥയാണ്.

ഇതിനു പരിഹാരമായാണ് കെട്ടിടം നിർമിച്ചതെങ്കിലും അത് നിലവിൽ പ്രാവർത്തികമായിട്ടില്ല. കൂരാച്ചുണ്ടിൽ കാലാനുസൃതമായി വലിയ വികസനങ്ങളൂണ്ടായെങ്കിലും ആശുപത്രിയുടെ കാര്യത്തിൽ പുരോഗതി ഉണ്ടായിട്ടില്ല.

ആരോഗ്യകേന്ദ്രത്തോടുചേർന്ന് പണികഴിപ്പിച്ചി ട്ടുള്ള ക്വാർട്ടേഴ്‌സുകളും വർഷങ്ങളായി ഉപയോഗിക്കാതെ നശിക്കുന്ന അവസ്ഥയിലാണ്.

കിടത്തിച്ചികിത്സ ആരംഭിക്കുന്ന സമയത്ത് സ്റ്റാഫിന് താമസിക്കാൻ വേണ്ടി നിർമ്മിച്ചതാണ്. കൊറോണ സമയത്ത് ഐസോലേഷൻ വാർഡിൻ്റെ നിർമ്മാണം തുടങ്ങിയെങ്കിലും അതു നിലച്ചിരിക്കുവാണ്.

Post a Comment

Previous Post Next Post