അറ്റ്‌ലാന്റ: ഫുട്ബോൾ ആരാധകർ ഇപ്പോൾ കോപ്പ അമേരിക്കയുടെ ആവേശത്തിലാണ്. എന്നാൽ ഇന്ത്യയിലെ കാൽപന്ത് ആരാധകർക്ക് ഈ സമയം നിരാശകൂടി കലർന്നൊരു സാഹചര്യമാണ്. ഏറെ ആരാധകരുള്ള അർജന്റീനയും ബ്രസീലും കോപ്പ അമേരിക്കയിൽ കളിക്കുമ്പോൾ ഇന്ത്യയിൽ ടെലിവിഷനിൽ തത്സമയ സംപ്രേഷണമില്ല എന്നതാണ് നിരാശയ്ക്ക് കാരണം. ഇന്ത്യയിലെ സംപ്രേഷണം ചാനലുകൾ ഏറ്റെടുത്തില്ല. പുലർച്ചെ മത്സരങ്ങൾ നടക്കുന്നതും ബ്രസീൽ, അർജന്റീന ടീമുകൾക്ക് അപ്പുറം മറ്റ് ടീമുകൾക്ക് അധികം ആരാധകരില്ലാത്തതുമാണ് ചാനലുകളുടെ പിന്മാറ്റത്തിന് കാരണം. ജൂൺ 21 മുതൽ ജൂലായ് 15 വരെയാണ് ടൂർണമെന്റ്.
Tags:
Latest