Trending

ഫാ .ജോസഫ് കാപ്പുകാട്ട് (77) അന്തരിച്ചു.




*താമരശ്ശേരി*:സിഎംഐ സെന്റ് തോമസ് പ്രോവിൻസ് അംഗവും കക്കാടംപോയിൽ കണ്ടംപ്ലേറ്റീവ് ആശ്രമ അധിപനുമായ ഫാ.ജോസഫ് കാപ്പുകാട്ട് (77) അന്തരിച്ചു.

സംസ്കാരം ഇന്ന് (01-07-2024-തിങ്കൾ) ഉച്ചയ്ക്ക് 02:30-ന് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ.

യോഗാർഥികളുടെ റെക്ടർ, വൊക്കേഷൻ പ്രമോട്ടർ, നോവിസ് മാസ്റ്റർ, പ്രോവിൻഷ്യൽ കൗൺസിലർ, വികാർ പ്രോവിൻഷ്യൽ, അമലാപുരി സെന്റ് തോമസ് ഇടവക വികാരി, ദേവഗിരി സെന്റ് ജോസഫ് ആശ്രമത്തിന്റെ പ്രിയോർ, വികാരി, ദേവഗിരി സ്ഥാപനങ്ങളുടെ മാനേജർ, തളിപ്പറമ്പ് ദർശന ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ, മലയാറ്റൂർ ശാന്തിനിലയം ആശ്രമ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

ചക്കിട്ടപ്പാറ പരേതനായ കാപ്പുകാട്ട് അഗസ്റ്റിൻ വൈദ്യരുടെ മകനാണ്.

സഹോദരങ്ങൾ: ഫാ.ഓസ്വാൾഡ്, സിസ്റ്റർ ലീന, ബേബി കാപ്പുകാട്ടിൽ (ചക്കിട്ടപ്പാറ), ജോർജ് കാപ്പുകാട്ടിൽ (കാനഡ), ഗ്രേസി കദളി കാട്ടിൽ (പാലാവയൽ), പരേതരായ മേരിക്കുട്ടി തെങ്ങുംപള്ളി (പാലാ), കെ.എം.കൊച്ചുത്രേസ്യ നീലിയാനിക്കൽ (ചക്കിട്ടപ്പാറ), ഏലമ്മ ജോബ് ഉദിന്താനത്ത് (ചക്കിട്ടപ്പാറ), സിസ്റ്റർ ആന്റണിറ്റ, മാത്യു കാപ്പുകാട്ട് (കാനഡ), സിസ്റ്റർ വിൻസന്റ്.

Post a Comment

Previous Post Next Post