Trending

ഉരുണ്ടെത്തിയ കല്ല് മാറ്റിയില്ല; തഹസിൽദാർ സ്ഥലം സന്ദർശിച്ചു, തീരുമാനമായില്ലെങ്കിൽ സമരം

✍️ നിസ്സാം കക്കയം 

മണിച്ചേരി താഴ്ഭാഗത്ത് ആശങ്ക മാറുന്നില്ല

കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാംവാർഡിൽ മണിച്ചേ രി താഴ്‌ഭാഗത്ത് കനത്ത മഴ യെത്തുടർന്ന് ഉരുണ്ടെത്തിയ കല്ല് പൊട്ടിച്ചുമാറ്റാൻ തീരുമാ നമായില്ല. മഴ തുടർന്നാൽ പാറക്കല്ല് വീണ്ടും ഉരുണ്ട് താഴേക്കുപതിച്ചാലുണ്ടാകുന്ന വലിയ അപകടസാധ്യത കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യ ക്ഷനായ കളക്ടറെ അറിയിച്ചിരുന്നു.കളക്ടറുടെ നിർദേശപ്രകാരം സ്ഥലം സന്ദർശിച്ച കൊയിലാണ്ടി തഹസിൽദാർ കെ. അലി സംഭവത്തിന്റെ ഗുരുത രാവസ്ഥ സംബന്ധിച്ച് റിപ്പോർട്ടു നൽകിയിട്ടുണ്ട്.


നാലുവർഷങ്ങൾക്കു മുൻപുണ്ടായ മണ്ണിടിച്ചിലിൽ പ്രദേശത്തെ ഭൂമിക്ക് വിള്ളലുണ്ടായിരുന്നതിനെത്തുടർന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായിരുന്നില്ല.

തീരുമാനമായില്ലെങ്കിൽ സമരം

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന പാറക്കല്ല് പൊട്ടിച്ചുമാറ്റാൻ അടിയന്തരനടപടി സ്വീകരിച്ചില്ലെങ്കിൽ അപകടഭീഷണി നേരിടുന്ന കുടുംബങ്ങൾക്കൊപ്പം സമരത്തിന് നേതൃത്വം നൽകുമെന്ന് ഗ്രാമപ്പഞ്ചായത്തം ഗം സിമിലി ബിജു പറഞ്ഞു. ഓരോമഴക്കാലത്തും വീടുമാറേണ്ട അവസ്ഥയാണ് ഇവിടെ യുള്ളവർക്കെന്നും പ്രശ്നത്തിന് പരിഹാരംകാണാൻ അധികൃതർ നടപടിസ്വീകരിക്കണമെന്നും മെമ്പർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post