✍️നിസ്സാം കക്കയം
കൂരാച്ചുണ്ട് : ബാലുശ്ശേരി - കൂരാച്ചുണ്ട് റോഡ് ജങ്ഷനിലെ ഓവുചാലിന് സ്ലാബ് ഇല്ലാത്തത് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. അങ്ങാടിയിലെ ഏറ്റവും തിരക്ക് നിറഞ്ഞ ഭാഗത്ത് ഓവുചാലിന് സ്ലാബ് ഇല്ലാത്തത് കാരണം വലിയ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് മാറിനിക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്.
മഴക്കാലമായതോടെ ഓവുചാൽ നിറഞ്ഞൊഴുകുന്ന അവസ്ഥയിൽ ഇതിൽ വീണ് അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. കൂരാച്ചുണ്ട് സെയ്ന്റ് തോമസ് എൽ.പി, യു.പി സ്കൂളുകൾ, മദ്രസ, അങ്കണവാടികൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികൾ ദിവസേന കടന്ന് പോകുന്ന പാതയാണിത്. ഓവുചാലിന് സ്ലാബ് ഇട്ട് അപകട സാധ്യത ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Tags:
latest local