കല്ലാനോട് : പാലക്കാട് ശ്രീകൃഷ്ണപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കല്ലാനോട് സെൻമേരിസ് സ്കൂളിലെ ജൂനിയർ പെൺകുട്ടികൾക്ക് സ്കൂളിൽ യാത്രയയപ്പ് നൽകി.
സെൻമേരിസ് സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ
ഹെഡ്മാസ്റ്റർ സജി ജോസഫ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻറ് ഷാജു നരിപ്പാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാദർ അമൽ ജോസഫ് ടീം മാനേജർ സിസ്റ്റർ മിനി തോമസ്,സ്റ്റാഫ് പ്രതിനിധി ഷിബി ജോസ്, ജിൽറ്റി മാത്യു,ഷിന്റോ കെഎസ് ,നോബിൾ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.