കുട്ടികളിലെ കായിക ക്ഷമതയും ഏകാഗ്രതയും പ്രതിരോധവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നരിനട പുഷ്പ എൽ പി സ്കൂളിൽ ജൂലൈ ഒന്ന് മുതൽ കരാട്ടെ പരിശീലനം ആരംഭിച്ചു.
എം.പി. ടി. എ പ്രസിഡന്റ് ഷീബ സിബി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപിക ബീന ഒ. എം സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ ബിന്ദു സജി കരാട്ടെ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.
കരാട്ടെ ക്ലാസ്സിന്റെ പ്രാധാന്യത്തെ പറ്റി കരാട്ടെ മാസ്റ്റർ മത്തായി എം എ സംസാരിച്ചു.അധ്യാപക പ്രതിനിധി ധന്യ ജോസ് ചടങ്ങിന് ആശംസകൾ അർപ്പിച്ചു.അധ്യാപകൻ ജോസ്വിൻ സണ്ണി ചടങ്ങിന് നന്ദി പറഞ്ഞു.