കോഴിക്കോട് റവന്യൂ ജില്ല പെൺകുട്ടികളുടെ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെൻറ് കല്ലാനോട് സെൻ മേരീസ് സ്കൂളിൽ ആരംഭിച്ചു.
കോഴിക്കോട് റവന്യൂജില്ലാ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് അധ്യക്ഷത വഹിച്ചു.ടൂർണ്ണമെൻറ് കമ്മിറ്റി കൺവീനർ നോബിൾ കുര്യാക്കോസ്,സ്റ്റാഫ് പ്രതിനിധി ഷിബി ജോസഫ്,ദിലീപ് മാത്യുസ്,സിനി ജോസഫ്,മനു ജോസ്എന്നിവർ പ്രസംഗിച്ചു.