കോഴിക്കോട് റവന്യൂ ജില്ലാ ജൂനിയർ ഗേൾസ് സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് കല്ലാനോട് സെൻമേരിസ് സ്കൂൾ ചാമ്പ്യന്മാരായി.
ഫൈനലിൽ നടക്കാവ് ഗേൾസ് സ്കൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് സെൻമേരിസ് സ്കൂൾ ചാമ്പ്യൻമാരായത്.
പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് കല്ലാനോട് സെൻമേരി സ് സ്കൂൾ പങ്കെടുക്കും.
സമാപന സമ്മേളനത്തിൽ കോഴിക്കോട് റവന്യൂ ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി ദിലീപ് കുമാർ ട്രോഫികൾ വിതരണം ചെയ്തു.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ്,കായിക അധ്യാപകൻ നോബിൾ കുര്യാക്കോസ്,ഷിബി ജോസ്,മനു ജോസ്, ഷിൻ്റോ കെ എസ്എന്നിവർ പ്രസംഗിച്ചു.