കൊടുവള്ളി: എളേറ്റിൽ വട്ടോളിയിൽ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് റോഡരികിൽ ഉപേക്ഷിച്ച സംഭവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി പിടിയിലായി. കിഴക്കോത്ത് ആവിലോറ പാറക്കൽ മുഹമ്മദ് എന്ന ആപ്പുവാണ് ബംഗളൂരുവിൽനിന്ന് പിടിയിലായത്.
സംഭവം നടന്നതിന് ശേഷം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതി ബംഗളൂരുവിൽ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഡിവൈ.എസ്.പി പ്രമോദിന്റെ നിർദേശ പ്രകാരം കൊടുവള്ളി ഇൻസ്പെക്ടർ സി. ഷാജുവിന്റെ മേൽനോട്ടത്തിൽ സബ്ഇൻസ്പെക്ടർ ജിയോ സദാനന്ദൻ,
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.വി. ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ഷഫീഖ് നീലിയാനിക്കൽ,വിപിൻ സാഗർ,
ഡ്രൈവർ സത്യരാജ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രണ്ട് ദിവസം നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
ബംഗളൂരുവിലെ കെങ്കേരിയിൽ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു
മുഹമ്മദ്. ബുധനാഴ്ച രാത്രിയോ
ടെ കസ്റ്റഡിയിലെടുത്ത് കൊടുവ
ള്ളി സ്റ്റേഷനിൽ എത്തിച്ചു. വ്യാഴാഴ്ച
വൈകീട്ട് താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ പ്രതികളായ കിഴക്കോത്ത് ആവിലോറ പാറക്കൽ അബ്ദുറസാഖ് (51), സക്കരിയ (36),റിയാസ് (29), മതുകൂട്ടികയിൽ നാ
സി എന്ന അബ്ദുൽ നാസർ (48)
എന്നിവരെ നേരത്തേ പൊലീസ്
പിടികൂടിയിരുന്നു.തട്ടിക്കൊണ്ടു പോകുന്നതിന് ഉപയോഗിച്ച കാറും കസ്റ്റഡിയി
ലെടുത്തിരുന്നു.
2023 ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. എളേറ്റിൽ വട്ടോളിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന ചോലയിൽ മുഹമ്മദ് ജസീമിനെയാണ് ജസീമിന്റെ കടയിൽ എ
ത്തിയ സംഘം സംസാരിക്കാൻ
ഉണ്ടെന്നു പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയത്. കത്തറമ്മൽ ഭാഗത്തെ ആളില്ലാത്ത വീട്ടിലെത്തിച്ച് കത്തി, വാൾ തുടങ്ങിയവഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമിച്ച ശേഷം താമരശ്ശേരി റെസ്റ്റ് ഹൗസിൽ എത്തിക്കുകയും അവിടെ ഉണ്ടായിരുന്നവരോട് ആക്രമിസംഘം പറഞ്ഞ പോലെ പറയാൻ നിർബന്ധിക്കുകയും ആയിരുന്നു. ശരീരമാസകലം രക്തം പരന്നതിനാൽ ജസീമിനെ കുളിപ്പിച്ച ശേഷം രക്തംപുരണ്ട വസ്ത്രത്തിന് പകരം
മറ്റൊരു വസ്ത്രം നൽകിയാണ് താമരശ്ശേരിയിലെത്തിച്ചത്. പിന്നീട്
കത്തറമ്മൽ ഭാഗത്തുതന്നെ ഇറക്കിവിട്ടു.
ജസീം വിളിച്ചറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ എത്തിയാണ് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയകൾക്ക് ശേഷമാണ് ജസീമിന് സംസാരിക്കാൻ ആയത്.ആക്രമി സംഘത്തിന്റെ സി.സി.ടി.
വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിന് കൈമാറിയിരുന്നു.
Tags:
Latest