കൂരാച്ചുണ്ട് : ബഷീർ ദിനാചരണം
വിശ്വമാനവനായ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ സ്മരണാർത്ഥം വ്യത്യസ്ത പരിപാടികളുമായി കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂൾ .പുതുകാലത്ത് ബഷീർ കഥാപാത്രങ്ങൾ ബഷീറിനെ കാണാനെത്തിയത് നവ്യാനുഭവമായി. ബഷീറും കഥാപാത്രങ്ങളും സംവദിച്ചപ്പോൾ സദസ്സിലുയർന്ന ചിരി ചിന്തയുടേതായിരുന്നു. കവിതയും പുസ്തക പരിചയവും പരിപാടിയെ ധന്യമാക്കി.