Trending

കൂരാച്ചുണ്ട്-ബാലുശ്ശേരി റോഡ് ഉറവപൊട്ടി തകർന്നു





✍🏻 നിസാം കക്കയം

*കൂരാച്ചുണ്ട്.* മഴകനത്തതോടെ പൊതുമരാമത്ത് വകുപ്പിന്റെ ബാലുശ്ശേരി-കുരാച്ചുണ്ട് റോഡിൽ ഊളേരി കയറ്റത്തിൽ ഉറവപൊട്ടി റോഡ് തകർന്നു. കൂരാച്ചുണ്ട് --ബാലുശ്ശേരി പൊതുമരാമത്ത് റോഡിലെ ഊളേരി കയറ്റത്തിലാണ് ടാറിങ് തകർന്ന് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.

ബസുകളുൾപ്പെടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന അടുത്തകാലത്ത് നവീകരണം നടന്ന പ്രധാനപാത യിലാണ് അപകടക്കുഴി രൂപപ്പെട്ടിരിക്കുന്നത്. വർഷങ്ങളായി മഴക്കാലത്ത് ഉറവ രൂപപ്പെടുന്ന പ്രദേശമാണിത്. റോഡിൽ ഉറവ രൂപപ്പെടുന്ന മേഖല പൂർണമായി കോൺക്രീറ്റ് ചെയ്ത് ഓവുചാൽ പൂർത്തീകരിച്ചാൽ പ്രശ്നത്തിനു പരിഹാരമാകുമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും
റോഡനിർമാണസമയത്ത് എസ്റ്റിമേറ്റിൽ ടാറിങ്ങാണ് ഉൾപ്പെടുത്തിയിരുന്നത്. വലിയവാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് പൂർണമായി തകരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മഴശക്തമായതോടെ യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്. റോഡിലെ അപകടസ്ഥിതി യൊഴിവാക്കാൻ ബന്ധപ്പെട്ടവർ അടിയന്തരനടപടിയെടു ക്കണമെന്നാണ് ആവശ്യമുയരുന്നത്.

Post a Comment

Previous Post Next Post