കൂരാച്ചുണ്ട് സെൻറ് തോമസ് ഹൈസ്കൂൾ വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും നടത്തിയ അറിവരങ്ങ് -സാഹിത്യ ക്വിസും ഗ്രാമവായനയും ഹെഡ്മാസ്റ്റർ ഷിബു മാത്യൂസ് ഉദ്ഘാടനം ചെയ്തു.അൻപതോളം പേർ മത്സരത്തിൽ പങ്കെടുത്തു. രക്ഷിതാക്കളുടെ വിഭാഗത്തിൽ ജിസ്ന ജ്യോതിഷ് ഒന്നാം സ്ഥാനം നേടി. സുഹറ ജയേഷ്, നിഷ ശ്രീജൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മിസ്ന മെഹറിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അനീറ്റ തെരേസ രണ്ടാം സ്ഥാനവും ജുൽന ഫാത്തിമ മൂന്നാം സ്ഥാനവും നേടി. സമൂഹത്തിലെ മുഴുവനാളുകളുടെയും വായന പോഷിപ്പിക്കാനായി വിദ്യാലയം നടപ്പിലാക്കുന്ന തനതു പരിപാടിയാണ് ഗ്രാമവായന . അധ്യാപകരായ നിഷിത കുമാരി എ.എൻ, ബിന്ദു എം.എ ,ജെസി . വി എ , ആൻസി സി എന്നിവർ നേതൃത്വം നൽകി.