Trending

ഓടുന്നകാറിൽ അഭ്യാസപ്രകടനം : അഞ്ച് യുവാക്കളുടെപേരിൽ കേസ്



തൊട്ടിൽപ്പാലം : ഓടുന്നകാറിൽ അപകടകരമാംവിധം അഭ്യാസപ്രകടനം നടത്തിയ അഞ്ചു വിദ്യാർഥികളുടെപേരിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്തു. ഇവർ സഞ്ചരിച്ച കോയമ്പത്തൂർ രജിസ്ട്രേഷനുള്ള കാറും രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച‌ വൈകീട്ട് നാലരയോടെ പക്രംതളം ചുരം പത്താംവളവിൽവെച്ച് തൊട്ടിൽപ്പാലം എസ്.ഐ. അൻവർഷായുടെ നേതൃത്വത്തിലുള്ള പോലീസാണ് ഇവരെ പിടികൂടിയത്.
കർണാടകയിൽ വിനോദയാത്രകഴിഞ്ഞ് വയനാട് വഴി കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് ഇവർ കാറിൻ്റെ ഡോറിൽ തൂങ്ങിയും ബോണറ്റിലിരുന്നുംമറ്റും അഭ്യാസപ്രകടനം നടത്തിയത്.

തമിഴ്‌നാട് സ്വദേശികളായ ധനുഷ് (20), ദക്ഷിണാമൂർത്തി (21), ഗോകുൽ (22), ഭരണീധരൻ (20), അരവിന്ദൻ (20) എന്നിവരുടെപേരിലാണ് കേസ്.

ഇവർ അഞ്ചുപേരും തമിഴ്‌നാട്ടുകാരും അവിടുത്തെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നവരുമാണ്. അഭ്യാസപ്രകടനം നടത്തിയ കാറിൻ്റെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള അനന്തര നടപടികൾ പോലീസ് റിപ്പോർട്ട് കിട്ടിയശേഷം കൈക്കൊള്ളുമെന്ന് മോട്ടോർവാഹനവൃത്തങ്ങൾ അറിയിച്ചു.



Post a Comment

Previous Post Next Post