കാസർകോട്: കെഎസ്ഇബി ജീവനക്കാരനെ കൊല്ലാൻ ശ്രമം. കെ.എസ്.ഇ.ബി ജീവനക്കാരനായ അരുൺ കുമാറിന് ആണ് ആക്രമണത്തിൽ പരിക്കേറ്റത്. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിന് കാരണം.
മീറ്റർ മാറ്റാൻ കഴിയില്ലെന്ന് ജോസഫ് കെ.എസ്.ഇ.ബി ജീവനക്കാരെ അറിയിച്ചു. തുടർന്ന്, ഉദ്യോഗസ്ഥർ മീറ്റർ മാറ്റി തിരിച്ചുപോകുന്നതിനിടയിൽ ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർവെച്ച് അടിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി.
Tags:
Latest